ബൈബിള്‍ പകര്‍ത്തിയെഴുതി
1583096
Monday, August 11, 2025 7:10 AM IST
പങ്ങട: ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സണ്‍ഡേസ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഏഴായിരം പേര് ചേര്‍ന്ന് ബൈബിള്‍ പകര്‍ത്തിയെഴുതി. പങ്ങട സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡയറക്ടര്‍ വിനോദ് എം. സഖറിയ, വികാരി ഫാ. വർഗീസ് ജേക്കബ്, ഡോ. രാജേഷ് കുര്യന്, വി.വി. വർഗീസ്, അജിത് മാത്യു, ഏബ്രഹാം ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
ഭദ്രാസനത്തിലെ 80 പള്ളികളില്‍നിന്നായി വൈദികര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, ഭരണസമിതിയംഗങ്ങള്‍, ആത്മീയ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പകര്‍ത്തെഴുത്ത് പൂര്‍ത്തിയാക്കിയത്. എഴുതി പൂര്‍ത്തീകരിച്ച ബൈബിള്‍ വിവിധ വാല്യങ്ങളായി പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ സൂക്ഷിക്കും.