ജാതി അധിക്ഷേപം: അടൂർ ഗോപാലകൃഷ്ണൻ മാപ്പ് പറയണമെന്ന്
1582868
Sunday, August 10, 2025 11:33 PM IST
മുണ്ടക്കയം: കേരള കോൺഗ്രസ്-എമ്മിന്റെ പോഷക സംഘടനയായ കേരള ദളിത് ഫ്രണ്ട്-എമ്മിന്റെ പൂഞ്ഞാർ നിയോജകമണ്ഡലം കൺവൻഷൻ മുണ്ടക്കയം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.വി. സോമൻ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ദളിത് ഫ്രണ്ട്-എമ്മിൽ പുതിയതായി ചേർന്ന പ്രവർത്തകർക്കുള്ള മെംബർഷിപ്പ് വിതരണം സാജൻ കുന്നത്ത് നിർവഹിച്ചു.
തിരുവനന്തപുരത്ത് നടന്ന സിനിമ കോൺക്ലേവിൽ ദളിത് കലാകാരന്മാരെ തരംതാഴ്ത്തി സംസാരിച്ച സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചു. പട്ടികജാതി, പട്ടികവർഗ ജനവിഭാഗങ്ങൾക്ക് സർക്കാർ വകുപ്പുകൾ മുഖേനയുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് കെ.എസ്. മോഹനൻ വിശദീകരിച്ചു.
ദളിത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ അള്ളുംപുറം, സംസ്ഥാന ജനറൽ സെക്രട്ടറി രാജു കുഴിവേലിൽ, ജനപ്രതിനിധികളായ ടി.ജെ. മോഹനൻ, കെ.പി. സുജീലൻ, പി.പി. സുകുമാരൻ, ദളിത് ഫ്രണ്ട്-എം ഭാരവാഹികളായ സണ്ണി കുറ്റുവേലി, ശ്രീകുമാർ പറത്താനം, കെ.പി. റെജി, അജേഷ് കുമാർ, സച്ചിൻ സനിൽ, ഇ.ഡി. കുട്ടപ്പൻ, ബിന്ദു മടുക്ക തുടങ്ങിയവർ പ്രസംഗിച്ചു.