ഒഡീഷ സംഭവത്തിൽ കര്‍ശന നടപടി വേണം: കത്തോലിക്ക കോണ്‍ഗ്രസ്
1583126
Monday, August 11, 2025 11:37 PM IST
ഇലഞ്ഞി: ഒഡീഷയില്‍ വൈദികരെയും കന്യാസ്ത്രീമാരെയും ആക്രമിച്ചതില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, സി.എം. ജോര്‍ജ്, ടോമി കണ്ണീറ്റുമ്യാലില്‍, രാജേഷ് പാറയില്‍, ബേബി ആലുങ്കല്‍, റോയ് ചുമ്മാര്‍, ഷാജി എറണ്യാകുളം, രാജു അരുകുഴിപ്പില്‍, രാജേഷ് കോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.