ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിര്‍മാണം
1583125
Monday, August 11, 2025 11:37 PM IST
കടനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളി-മേലുകാവ് റോഡില്‍ വാളികുളം എസ് വളവിലും എലിവാലി ജംഗ്ഷനിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം ആരംഭിച്ചു.
വാളികുളം എസ് വളവില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമന്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിജു പറത്താനം, പഞ്ചായത്ത് മെംബർ ജയ്സി സണ്ണി, ബെന്നി ഈരൂരിക്കല്‍, സജി നെല്ലന്‍കുഴി, രാജേഷ് കൊരട്ടിയില്‍, തമ്പി ഉപ്പുമാക്കല്‍, വി.കെ. മനോഹരന്, സാബു ഓടയ്ക്കല്‍, ബേബി വെട്ടിക്കുഴിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.