പൂര്‍വവിദ്യാര്‍ഥി സംഗമം
1583094
Monday, August 11, 2025 7:10 AM IST
കോട്ടയം: ബിസിഎം കോളജിന്റെ സപ്തതി വാര്‍ഷികത്തോടനുബന്ധിച്ചു പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. 1975, 2000 വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥിനികളെ കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
കേരളത്തില്‍നിന്നു റിപ്പബ്ലിക്ദിന പരേഡ് നയിച്ച പെണ്‍കുട്ടിയും ബിസിഎം കോളജിലെ പൂര്‍വി വിദ്യാര്‍ഥിനിയുമായ കെ.വി. ഗീതാകുമാരിയെയും ആദരിച്ചു.
പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഭാരവാഹികളായി ജിഷ ഷാജി (പ്രസിഡൻ്), ഡോ. റോസമ്മ ഫിലിപ്പ് (വൈസ് പ്രസിഡന്റ്) എന്നിവരെയും പുതിയ ജനറല്‍ ബോഡിയെയും തെരഞ്ഞെടുത്തു. വരും വര്‍ഷങ്ങളിലും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച പൂര് വിദ്യാര്‍ഥി സംഗമദിനമായി ആചരിക്കാൻ തീരുമാനിച്ചു.