ആവേശത്തിരയിളക്കി ചങ്ങനാശേരി ബോട്ട്ക്ലബ് ഫാന്‍സ് ടീം മെഗാസംഗമം
1583106
Monday, August 11, 2025 7:22 AM IST
ചങ്ങനാശേരി: നെഹ്റുട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്ന ചങ്ങനാശേരി ബോട്ട്ക്ലബിന് പിന്തുണയേകാന്‍ ചങ്ങനാശേരി ബോട്ട്ക്ലബ് ഫാന്‍സ് ടീം മെഗാ മീറ്റ് മീഡിയവില്ലേജില് സംഘടിപ്പിച്ചു. നൂറുകണക്കിന് ഫാന്‍സ് ടീമംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
ഏഷ്യാനെറ്റ് സീനിയര്‍ റിപ്പോര്‍ട്ടറും ഈ വര്‍ഷത്തെ നെഹ്റുട്രോഫി മാധ്യമ അവാര്‍ഡ് ജേതാവുമായ ബിദിന്‍ എം. ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. മീഡിയാവില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, മീഡിയ വില്ലേജ് ബര്‍സാര്‍ ഫാ. ലിബിന് തുണ്ടുകളം, ബോട്ട് ക്ലബ് ക്യാപ്റ്റന്‍ സണ്ണി ഇടിമണ്ണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ഔദ്യോഗിക ജേഴ്സി ലോഞ്ചിംഗും സംഭാവന കൂപ്പണിന്റെ പ്രകാശനവും ബോട്ട്ക്ലബിന്റെ തീം സോംഗ് പ്രദര്‍ശനവും നടന്നു.