തൊഴിലുറപ്പ് പദ്ധതി തകർക്കാൻ ശ്രമം: തിരുവഞ്ചൂർ
1583093
Monday, August 11, 2025 7:10 AM IST
കോട്ടയം: കോടിക്കണക്കിനു ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാവശ്യമായ ഇടപെടലിലൂടെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി എംപ്ലോയ്മെന്റ് ഗ്യാരന്റീസ്കീം സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കെ.ശിവരാമന്, എസ്.രാജീവ്, കെ.ജി. ഹരിദാസ്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പെരിങ്ങമല സജീബ് ഖാന്, സെക്രട്ടറി മുഹ്സിന് തൃശൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.