തോട്ടുവ-കുറുപ്പന്തറ-കല്ലറ റോഡിന് 5.80 കോടി രൂപ അനുവദിച്ചു: മോൻസ്
1583099
Monday, August 11, 2025 7:10 AM IST
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കുറവിലങ്ങാട് ആലപ്പുഴ മിനി ഹൈവേ റോഡില്‍ ശോച്യാവസ്ഥയിലായ തോട്ടുവ-കുറുപ്പന്തറ-കല്ലറ പുത്തന്‍പള്ളി റോഡിന്റെ ദുരവസ്ഥ പരിഹരിച്ച് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതിനായി 5.80 കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
റോഡ് തകര്‍ന്നുകിടക്കുന്ന വിവരം ചിത്രം സഹിതം ദീപിക അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. കടുത്തുരുത്തി മണ്ഡലത്തിലേക്ക് നവകേരള സദസ് വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഏഴു കോടി രൂപയില്‍നിന്ന് 5.80 ലക്ഷം രൂപ കുറുപ്പന്തറ ജംഗ്ഷനിലൂടെ കടന്നുപോകുന്ന മെയിന്‍ റോഡിന്റെ ബിഎം ആന്‍ഡ് ബിസി ടാറിംഗിന് മാറ്റിവച്ചിരിക്കുകയാണെന്ന് എംഎല്‍എ അറിയിച്ചു.
കുറുപ്പന്തറ ജംഗ്ഷന് വികസന പദ്ധതിയും കുറുപ്പന്തറ റെയില്‍വേ ഗേറ്റ് ഭാഗത്ത് വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും ഉള്‍പ്പെടെയുള്ള അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഇതോടൊപ്പം നടപടി സ്വീകരിക്കുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.