വെയര്‍ഹൗസ് ബോധവത്കരണ ക്ലാസ്
1583097
Monday, August 11, 2025 7:10 AM IST
പാമ്പാടി: വെയര്‍ഹൗസ് ഡിപ്പാര്‍ട്ട്മെന്റ് അഥോറിറ്റിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റും പാമ്പാടി സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി കര്‍ഷകര്‍ക്കായി വെയര്‍ഹൗസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കാര്‍ഷികോത്പന്നങ്ങള്‍ വെയര്‍ഹൗസില്‍ സൂക്ഷിക്കുന്നതിന്റെയും അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളും ക്ലാസില്‍ വിശദീകരിച്ചു. മന്‍സൂര്‍ ഐസിഎം ഫാക്കല്‍റ്റി ഡോ.ആര്. രശ്മി, ഐസിഎം കോഴ്സ് അസിസ്റ്റന്റ് അനില പി. നായര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. പങ്കെടുത്ത മുഴുവന്‍ കര്‍ഷകര്‍ക്കും തയ്വാന് പിങ്ക് പേരത്തൈകള്‍ ബാങ്ക് വിതരണം ചെയ്തു.
സംസ്ഥാന സഹകരണ യൂണിയന് ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജോജോ ശാമുവല്‍, കെ.എസ്. ഗിരീഷ് ഭരണസമിതിയംഗങ്ങളായ പി.എം. വര്‍ഗീസ്, കെ.വി. തോമസ്, കെ.കെ. തങ്കപ്പന്, കെ.വൈ. ചാക്കോ, ശ്രീകല ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.