അതിരൂപത യുവദീപ്തി-എസ്എംവൈഎം യുവജനദിനാഘോഷം റിവൈവ് -2കെ25
1583105
Monday, August 11, 2025 7:22 AM IST
നെടുംകുന്നം: യുവദീപ്തി-എസ്എംവൈഎം ചങ്ങനാശേരി അതിരൂപതയുടെ യുവജനദിനാഘോഷം റിവൈവ് -2കെ25 നെടുംകുന്നം സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടത്തി.
അതിരൂപത പ്രസിഡന്റ് അരുണ്‍ ടോം അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത മ്യൂസിക് ബാന്‍ഡ് റൂഹ ബാന്‍ഡ് ഉദ്ഘാടനവും നടന്നു.
വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോണി പുതുവീട്ടില്‍ക്കളം, ഫൊറോന വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില്, ഫൊറോന പ്രസിഡന്റ് നോയല്‍ പ്രേംസണ്‍,
ഫൊറോന ഡയറക്ടര്‍ ഫാ. ആന്റണി കാച്ചാംകോട്, അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി കെ. കുഞ്ഞുമോന്, ട്രഷറര്‍ അലക്സ് മഞ്ഞുമേല്‍ എന്നിവര്‍ പ്രസംഗിച്ചു.