കപ്പേളച്ചിറയിലെ മാലിന്യം നീക്കണം
1583100
Monday, August 11, 2025 7:10 AM IST
വൈക്കം: നഗരസഭയുടെ കപ്പേളച്ചിറയിലെ ഡംപിംഗ് യാർഡിൽ ആശുപത്രി മാലിന്യങ്ങളടക്കം കുന്നു കൂട്ടിയതിനെത്തുടർന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി. ജൈവ-അജൈവ മാലിന്യങ്ങൾ ഡംപിംഗ് യാർഡിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് കുന്നുകൂട്ടുന്നതല്ലാതെ തരംതിരിച്ച് സംസ്കരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഡംപിംഗ് യാർഡിന്റെ സമീപത്തു താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക് ചീഞ്ഞഴുകുന്ന മാലിന്യങ്ങൾ ആരോഗ്യപ്രശ്നമുണ്ടാക്കുന്നുണ്ട്. മാലിന്യങ്ങൾ ഒഴുകിയിറങ്ങി സമീപത്തെ തോടുകളിലും കരിയാറിലും മലിനീകരണത്തിനുമിടയാക്കുന്നു.
പ്രദേശവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി ആശുപത്രി മാലിന്യങ്ങളടക്കം നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.