‘കാതല്‍ പ്രാതല്‍’ നാലാം വര്‍ഷത്തിലേക്ക്
1583133
Monday, August 11, 2025 11:37 PM IST
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിലെ ‘കാതല്‍ പ്രാതൽ’ പ്രഭാതഭക്ഷണ പരിപാടിയുടെ നാലാം വര്‍ഷത്തിലെ പദ്ധതിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. സ്കൂളില്‍ അനുവദിച്ച റെഡ്ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനവും ചീഫ് വിപ്പ് നിര്‍വഹിച്ചു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബി. രവീന്ദ്രന് നായര്‍, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രന്, മെംബര്‍മാരായ സുമേഷ് ആന്‍ഡ്രൂസ്, കെ.എ. ഏബ്രഹാം, ഷാക്കി സജീവ് എന്നിവര്‍ പ്രസംഗിച്ചു.