ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
1577173
Saturday, July 19, 2025 10:38 PM IST
കൊടുങ്ങൂര്‍: ദേശീയപാത 183ല്‍ ഇളപ്പുങ്കല്‍ പെന്ഷന് ഭവനുസമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വാഴൂര്‍ നെടുമാവില്‍ ചാമംപതാല്‍ പനമൂട് കുമ്പുക്കല്‍ പരേതനായ സത്യന്റെ മകന് സത്യരാജ് (33) ന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വര്‍ഗീയ വിരുന്ന് സെമിത്തേരിയില്‍ .
പരേതന് കൊടുങ്ങൂരില്‍ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരനായിരുന്നു. മാതാവ്: ശ്യാമള.