അരുവിത്തുറയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
1577183
Sunday, July 20, 2025 2:46 AM IST
അരുവിത്തുറ: എസ്എംവൈഎം അരുവിത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേത്യത്വത്തിൽ ഇന്നു രാവിലെ 9.30 മുതൽ ഒന്നുവരെ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വിവിധ വിഭാഗങ്ങളിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം രോഗപരിശോധനയും നിർണയവും ഇസിജിയും പിഎഫ്ടിയും സൗജന്യമായി പരിശോധന നടത്തും. ക്യാമ്പിൽ ഫാമിലി മെഡിസിൻ, കാർഡിയോളജി, പൾമണറി മെഡിസിൻ, ന്യൂറോളജി, ഗൈനക്കോളജി, പിഎംആർ ഓങ്കോളജി, ഡെർമറ്റോളജി പരിശോധനകളും ഉണ്ടായിരിക്കും.