സെന്റ് തോമസ് കോളജില്‍ പരിശീലന പരിപാടി
1577184
Sunday, July 20, 2025 2:46 AM IST
പാലാ: സെന്റ് തോമസ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സിഎ, സിഎംഎ പരിശീലനം ആരംഭിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്‍സി ഫൗണ്ടേഷന് കോഴ്സുകള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടിയാണ് കോളജിൽ ആരംഭിച്ചത്. ബിരുദ പഠനത്തോടൊപ്പം രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും സിഎ, സിഎംഎ ഇന്റര്‍മീഡിയറ്റ് തലത്തിലുള്ള പരിശീലനവും ലഭ്യമാകും.
വിദ്യാര്‍ഥികളുടെ പതിവ് ക്ലാസുകള്‍ക്ക് തടസമുണ്ടാകാത്തവിധം അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചേര്‍പ്പുങ്കലിലെ പരിശീലന സ്ഥാപനമായ എഎഫ്പി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കോളജ് ഈ സംരംഭം നടപ്പിലാക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. കുര്യന് പോളക്കാട്ട് എന്നിവരുടെ നേതൃത്വവും ഈ പദ്ധതിക്ക് പിന്നിലുണ്ട്.