പന്ത്രണ്ടാംമൈൽ ബൈപാസ് ജംഗ്ഷൻ അപകടമേഖലയാകുന്നു
1577186
Sunday, July 20, 2025 2:46 AM IST
പാലാ: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാംമൈല് ബൈപാസ് ജംഗ്ഷന് അപകടമേഖലയാകുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഓട്ടോകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പൈക ഭാഗത്തുനിന്നു പാലായിലേക്കു പോയ ഓട്ടോയും പാലായില്‍നിന്നു പന്ത്രണ്ടാംമൈല് ബൈപാസിലേക്ക് തിരിഞ്ഞ ഓട്ടോയും തമ്മിലാണ് കുട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ പാലാ ഭാഗത്തേക്കു പോയ ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ കുറ്റില്ലം സ്വദേശി അനില്‍കുമാറിന് (55) കാലിനും മുഖത്തും പരിക്കേറ്റു. ഇദ്ദേഹത്തെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിംഗാണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന പരാതികള്‍ ഉയരുന്നുണ്ട്.