മുക്കാലടിക്കടവ് പാലത്തിന് നടപ്പാത നിർമാണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു
1577189
Sunday, July 20, 2025 2:46 AM IST
ഈരാറ്റുപേട്ട: പനയ്ക്കപ്പാലത്തുനിന്ന് കൊണ്ടൂരിലേക്കു പോകുന്ന മുക്കാലടിക്കടവ് പാലത്തിന് നടപ്പാത നിർമിക്കാനും കേടുപാടുകൾ സംഭവിച്ച കൈവരികൾ നന്നാക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ് അറിയിച്ചു.
വളരെ ഇടുങ്ങിയ പാലമാണ് നിലവിലുള്ളത്. വലിയ ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് ഈ പാലത്തിലൂടെ വാഹനം പോകുമ്പോൾ ആളുകൾക്ക് നടക്കാൻ കഴിയുന്ന സാഹചര്യമില്ല. മാത്രമല്ല നിരവധി തവണയായിട്ടുള്ള പ്രളയത്തിൽ പാലത്തിന്റെ കൈവരികൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൈവരിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും പാലത്തിന്റെ ഒരു വശത്ത് ജനങ്ങൾക്കായി നടപ്പാത നിർമിക്കുന്നതിനുമാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.
കൊണ്ടൂർ, മുക്കാലടിക്കടവ്, മോസ്കോ പ്രദേശത്തുള്ള ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു പലത്തിൽ നടപ്പാലം എന്ന ആവശ്യം.