സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
1577745
Monday, July 21, 2025 10:02 PM IST
എടക്കാട്: സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് യൂത്തിന് സമീപം ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ എംയുപിസ്കൂളിന് സമീപത്തെ ആലക്കണ്ടി സാരംഗാണ് (24) മരിച്ചത്. മഹേഷ്-സീമ ദന്പതികളുടെ മകനാണ്. സഹോദരൻ: സാരവ്.