കാലവർഷക്കെടുതിയിൽ വീടും കൃഷിയും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം നൽകണം: കേരളാ കോൺഗ്രസ്
1577819
Tuesday, July 22, 2025 1:10 AM IST
ചെറുപുഴ: കാലവർഷക്കെടുതിയിൽ വീടും കൃഷിയും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം നൽകണമെന്ന് കേരളാ കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് മുള്ളൻമട ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അരുൺ കുഴിപ്പള്ളി, ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത സാബു വെള്ളിമൂഴ എന്നിവരെ യോഗത്തിൽ ആദരിച്ചു. എ.സി. പൗലോസ്, ജോർജ് മുള്ളൻമട, മത്തച്ചൻ മുതുപ്ലാക്കൽ, സുകുമാരൻ തറയിൽ, ജോയ് പഴേപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് ഫ്രണ്ട് ചെറുപുഴ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ജോഫിൻ പിണക്കാട്ട്, ജനറൽ സെക്രട്ടറിയായി രഞ്ജിത്ത് പുറത്തെതെറ്റുകുന്നേൽ എന്നിവരെ തെരഞ്ഞെടുത്തു.