ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു
1577818
Tuesday, July 22, 2025 1:10 AM IST
ചെറുപുഴ: ചാന്ദ്രദിനത്തിന്റെ ഭാഗമായി ചെറുപുഴ ജെഎം യുപി സ്കൂളിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ചടങ്ങിൽ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ച പൂർവ വിദ്യാർഥി ശ്രീദേവ് ഗോവിന്ദിനെ അനുമോദിച്ചു. ശ്രീദേവ് ഗോവിന്ദ് തന്റെ അനുഭവം പങ്കുവച്ചു.
കൂടാതെ ചാന്ദ്രദിന ക്വിസ്, പ്രതീകാത്മക ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ചാന്ദ്രദിന പ്രദർശനം, അമ്പിളി പാട്ടുകളുടെ നൃത്താവിഷ്കാരം, വീഡിയോ പ്രദർശനം എന്നിവയും നടന്നു. മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ പി. നിഷ, ബിനി ജോർജ്, സി.കെ. ഷീന എന്നിവർ നേതൃത്വം നൽകി.