കത്തോലിക്ക കോൺഗ്രസ് എടൂർ ഫോറോന നേതൃ സമ്മേളനം
1577811
Tuesday, July 22, 2025 1:10 AM IST
ഇരിട്ടി: എടൂർ ഫൊറോനാ കത്തോലിക്ക കോൺഗ്രസ് നേതൃത്വ സമ്മേളനം ഫെറോന വികാരി ഫാ. തോമസ് വടക്കേമുറി ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് കളരിക്കൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ഫൊറോനാ പ്രസിഡന്റ് ജോസ് പുത്തൻപുരയ്ക്കൽ, രൂപത പ്രസിഡന്റ്, ഫിലിപ്പ് വെളിയത്ത്, രൂപത സെക്രട്ടറി, ജിമ്മി ഐത്തമറ്റം, വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചൻ മഠത്തിനകം, ടോമി കണിയാങ്കൽ, ഫെറോനാ സെക്രട്ടറി ജയിംസ് പാറേൽ എന്നിവർ പ്രസംഗിച്ചു.