മത്സ്യത്തൊഴിലാളി ജോലിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു
1577748
Monday, July 21, 2025 10:02 PM IST
പയ്യന്നൂര്‍: മത്സ്യബന്ധനത്തിനിടയില്‍ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. എട്ടിക്കുളം സ്വദേശിയും പാലക്കോട്ടെ താമസക്കാരനുമായ കെ. അബ്ദുറഷീദാണ് (44) മരിച്ചത്.
കോസ്റ്റല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് ഓലക്കാല് മഖാം കബര്‍സ്ഥാനില്‍.
ഇന്നലെ രാവിലെ പത്തരയോടെയാണ് പാലക്കോട് നിന്നും മറ്റു തൊഴിലാളികള്‍ക്കൊപ്പം ഇയാളും മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. 11.30 ഓടെ ജോലിക്കിടയില്‍ തോണിയില്‍ കുഴഞ്ഞുവീണ ഇയാളെ ഉടന്‍തന്നെ പഴയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
താനൂര്‍ സ്വദേശിയും എട്ടിക്കുളത്തെ താമസക്കാരനുമായ പരേതനായ മുഹമ്മദ് കുഞ്ഞി-ആയിഷ ദന്പതികളുടെ മകനാണ്. ഭാര്യ: കെ. സീനത്ത് (മുട്ടം). മക്കള്‍: റാഷിഫ, റഫാന് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: സഫിയ, സൈദ, റഷീദ.