സ്കൂട്ടറുകൾ കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1577746
Monday, July 21, 2025 10:02 PM IST
ഭീമനടി: സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു.
ഭീമനടി കുറുഞ്ചേരിയിലെ ചരുവിള പുത്തൻവീട്ടിൽ സത്യൻ- സുമതി ദമ്പതികളുടെ മകൻ റെജി (49) യാണ് മരിച്ചത്. 19 ന് വൈകുന്നേരം ഭീമനടി ടൗണിൽ വച്ചായിരുന്നു അപകടം. ഭാര്യ:ഗീത. മക്കൾ: സ്നേഹ, അർജുൻ. മരുമകൻ: അംബുജാക്ഷൻ. സഹോദരങ്ങൾ: സുനിൽ, രജനി.