കോളയാട് വിശുദ്ധ അൽഫോൻസ പള്ളിയിൽ തിരുനാളിനു തുടക്കമായി
1577810
Tuesday, July 22, 2025 1:10 AM IST
കോളയാട്: തലശേരി അതിരൂപത തീർഥാടന കേന്ദ്രമായ കോളയാട് വിശുദ്ധ അൽഫോൻസ പള്ളിയിൽ തിരുനാളിന് തുടക്കമായി. അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി കൊടിയേറ്റി.
ഇന്നുമുതൽ 24 വരെ വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് റവ. ഡോ. ലൂക്കോസ് മാടശേരി, ഫാ. ജെറിൻ കുഴിപ്പറന്പിൽ സിഎസ്ടി, ഫാ. ലൂക്കോസ് മറ്റപ്പള്ളിൽ എന്നിവർ കാർമികത്വം വഹിക്കും.
25ന് വൈകുന്നേരം 4.15ന് റാസ കുർബാന, നൊവേന-റവ. ഡോ. ആന്റണി തറേക്കടവിൽ, 26ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന-ഫാ. ക്രിസ്റ്റോ കാരക്കാട്ട്, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന-മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം.
27ന് രാവിലെ എട്ടിന് വിശുദ്ധകുർബാന, നൊവേന-ഫാ. സെബാൻ ഇടയാടിയിൽ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന-ചെറുപുഷ്പം മിഷൻ ലീഗ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ.
28ന് നടക്കുന്ന പ്രധാന തിരുനാൾദിനത്തിൽ രാവിലെ ഒന്പതിന് നടക്കുന്ന വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കും. 10.30ന് പ്രദക്ഷിണം, 11ന് പാച്ചോർ നേർച്ച, 11.30ന് സമാപനാശീർവാദം.