ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1577747
Monday, July 21, 2025 10:02 PM IST
ബോവിക്കാനം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ചെറുകിട കരാറുകാരന് മരിച്ചു. പൊവ്വല്‍ മൂലടുക്കത്തെ ബി.കെ. കബീര്‍ (44) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍നിന്നും ചെര്‍ക്കളയിലേക്ക് പോകവെ പൊവ്വല്‍ റേഷന്‍ ഷോപ്പിന് സമീപമാണ് അപകടമുണ്ടായത്.
കബീറിന്റെ പുതിയ വീടിന്റെ ഗൃഹചടങ്ങ് നടന്നതിന്റെ പിറ്റേന്നാണ് അപകടമുണ്ടായത്. പരേതരായ ബികെ. മുഹമ്മദ്കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ഫിസാന്, ഫായിസ, ഫര്സീന്. സഹോദരങ്ങള്‍: അബ്ദുള്ള, അബൂബക്കര്‍, ബീഫാത്തിമ, ആയിഷ.