ടിഎസ്എസ്എസ് ചെറിയഅരീക്കമല ട്രസ്റ്റ് വാർഷിക സമ്മേളനം
1577815
Tuesday, July 22, 2025 1:10 AM IST
ചെറിയഅരീക്കമല: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിലുള്ള ചെറിയഅരീക്കമല ട്രസ്റ്റിന്റെ വാർഷിക സമ്മേളനം അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് പുതുമന അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ഷിബു മാണി കാവുംപുറത്ത് ആമുഖ പ്രഭാഷണവും ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. ഓഡിറ്റർ റിപ്പോർട്ടും കണക്കും യൂണിറ്റ് സെക്രട്ടറി ജോജോ പുല്ലാട്ട് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
പ്രോഗ്രാം മാനേജർ ലിസി ജിജി, ഏരുവേശി പഞ്ചായത്തംഗം ഷീജ ഷിബു, മേഖല ഭാരവാഹി ഷീന ചാക്കോ, ആനിമേറ്റർ സിസ്റ്റർ മേരി ആന്റോ, ജോർജ് കുന്നുംപുറത്ത്, ആൻസി വെട്ടിക്കുഴി എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ അർപ്പിത അൽഫോൻസ, ആന്റണി ജോസഫ്, സ്റ്റെൽന മരിയ ഷിബു എന്നിവരെ ഫാ. ബിബിൻ വരമ്പകത്ത് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
യൂണിറ്റിലെ മികച്ച വാർഡുകൾക്കുള്ള ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം താരച്ചീത്ത, കുരിശുമല, കുനിയംപുഴ എന്നീ വാർഡുകൾ കരസ്ഥമാക്കി. വാർഡുകളിലെ മികച്ച അടുക്കളത്തോട്ട കൃഷിക്കും മുടങ്ങാതെ നിക്ഷേപം നടത്തിയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.