ക്ഷേത്രക്കുളത്തിൽ പ്രവാസി മുങ്ങി മരിച്ചു
1577749
Monday, July 21, 2025 10:02 PM IST
കണ്ണൂർ: ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്രവാസി മുങ്ങി മരിച്ചു. പന്നേൻപാറ മരക്കുളത്തിന് സമീപം കിസാൻ റോഡിലെ കാട്ടാന്പള്ളി സുധാകരനാണ് (73) പള്ളിക്കുന്ന് കുന്നാവ് ക്ഷേത്രക്കുളത്തിൽ മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയായിരന്നു സംഭവം. നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു താഴ്ന്നു പോവുകയായിരുന്നു.
കണ്ണൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതരായ കോരൻ-യശോദ ദന്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് പതിനൊന്നിന് പയ്യാന്പലത്ത്. ഭാര്യ: സരസ്വതി. മകൾ അഭിരാമി.സഹോദരങ്ങൾ: ദിവാകരൻ (റിട്ട. പോലീസ്), സുജ, സതീശൻ , സുനിൽകുമാർ, സുഷിൽകുമാർ (ഇരുവരും കുവൈത്ത്).