അപകടക്കെണിയായി സ്കൂളിനോടു ചേർന്നുള്ള ട്രാൻസ്ഫോർമർ
1577809
Tuesday, July 22, 2025 1:10 AM IST
ഇരിട്ടി: വിദ്യാർഥികൾക്കും പൊതുജനങ്ങളെയും ദുരിതത്തിലാക്കി കരിക്കോട്ടക്കരി സെന്റ് തോമസ് യൂപി സ്കൂളിനോടു ചേർന്ന് മലയോര ഹൈവേയിലെ ട്രാൻസ്ഫോർമർ.
സ്കൂളിൽ നിന്ന് 10 മീറ്റർ വ്യത്യാസത്തിൽ നിൽക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
നിലവിൽ മലയോര ഹൈവേയുടെ പ്രവൃത്തികൾ നടക്കുമ്പോൾ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്കൂളിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന ട്രാൻസ്ഫോർമർ എപ്പോഴും അപകട ഭീഷണിയാണ്.
കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തി എവിടെ വേണമെങ്കിലും സ്ഥാപിക്കുന്നതിന് നാട്ടുകാർ എതിരല്ലെന്നും വിഷയത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.