നെല്ലിക്കാംപൊയിൽ സ്കൂൾ ജൂബിലി ആരംഭവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
1577812
Tuesday, July 22, 2025 1:10 AM IST
ഉളിക്കൽ: നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് കാവനാടിയിൽ അധ്യക്ഷത വഹിച്ചു.
75 വർഷം പൂർത്തിയാക്കുന്ന വിദ്യാലയം നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ മാതൃവിദ്യാലം കൂടിയാണ്. പ്രധാന അധ്യാപിക സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ഇടവക കോ-ഓർഡിനേറ്റർ തോമസ് അപ്രേം, പിടിഎ പ്രസിഡന്റ് രജീഷ് മന്നത്തൂർ, മദർ പിടിഎ പ്രസിഡന്റ് വി.ടി. ജെൻസി, വിദ്യാർഥി പ്രതിനിധി അമൂല്യ സജീഷ്, അധ്യാപക പ്രതിനിധി സിസ്റ്റർ പി.ജെ. സ്മിജ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അധ്യാപകരായ ജിജി മാത്യു, അഖില പ്രകാശ്, നിമിഷ ജോസഫ്, അശ്വിൻ ദേവസ്യ, സിസ്റ്റർ ജീന, ജോബിയ അജിത്ത്, സുനി ജോർജ് എന്നിവരും രക്ഷിതാക്കളും നേതൃത്വം നൽകി.