വീട്ടുമുറ്റത്തു നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
1577820
Tuesday, July 22, 2025 1:10 AM IST
ചെറുപുഴ: വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. പെരിങ്ങാലയിലെ മേച്ചേരി ജെയ്സണിന്റെ സ്കൂട്ടറിനാണ് ഇന്നലെ തീപ്പിടിച്ചത്. ചെറുപുഴയിൽ പോയി മടങ്ങി വന്ന് വീട്ടുമുറ്റത്ത് സ്കൂട്ടർ നിർത്തിയിട്ട ശേഷമായിരുന്നു സംഭവം.
ജെയ്സൺ ഭക്ഷണം കഴിക്കുന്നതിനിടെ കരിഞ്ഞുമണക്കുന്ന ഗന്ധം വന്നതോടെ പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ പെരിങ്ങോം ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർ ഫോഴ്സ് സംഘമെത്തി സ്കൂട്ടറിൽ നിന്നും ബാറ്ററി അഴിച്ചുമാറ്റുകയായിരുന്നു.
കനത്ത മഴയിൽ ബാറ്ററിയിൽ വെള്ളമിറങ്ങി ഷോട്ടായതാണ് അപകടകാരണമെന്ന് കരുതുന്നു. അഞ്ചുവർഷം മുന്പാണ് ജെയ്സൺ സ്കൂട്ടർ വാങ്ങുന്നത്.