ടിപ്പർലോറി ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ഗുരുതര പരിക്ക്
1583281
Tuesday, August 12, 2025 6:48 AM IST
വെച്ചൂർ: ടിപ്പർലോറി ബൈക്കിലിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്കു ഗുരുതരമായി പരിക്കേറ്റു. അപകടത്തിനിടയാക്കിയ ലോറി നിർത്താതെ ഓടിച്ചുപോയി. വെച്ചൂർ സ്വദേശിയായ ചന്ദ്രൻ(55), ഭാര്യ ലതിക (50)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെച്ചൂർ അംബികാ മാർക്കറ്റിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വൈക്കം പോലീസ് സിസിടിവി കാമറകൾ പരിശോധിച്ച് അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താൻ നടപടി ആരംഭിച്ചു.