ആവശ്യത്തിന് കിടക്കകളില്ലാതെ മെഡി. കോളജ് കാർഡിയോളജി വിഭാഗം
1583287
Tuesday, August 12, 2025 6:48 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികള്‍ക്ക് ആവശ്യത്തിനു കിടക്കകളില്ലെന്ന് പരാതി. ആന്‍ജിയോഗ്രാം ചികിത്സ ചെയ്തുവരുന്ന രോഗികള്‍ക്കാണ് കിടക്കകളില്ലാത്തത്.
ആന്‍ജിയോഗ്രാം കഴിഞ്ഞു വരുന്ന രണ്ടു രോഗികളാണ് ഇപ്പോള്‍ ഒരു ബെഡില്‍ കിടക്കുന്നത്. ഇതു രോഗികള്‍ക്കു പല ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യം വര്‍ധിപ്പിച്ചെങ്കിലേ രോഗികളുടെ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുകയുള്ളൂ.
നിലവിലെ കാര്‍ഡിയോളജി ബ്ലോക്കിന് സമീപത്തായി 36 കോടി രൂപ ചെലവില്‍ പുതിയ കാര്‍ഡിയോളജി ബ്ലോക്കിന്റെ നിര്‍മാണം നടന്നുവരികയാണ്. ഇവിടെ പേവാര്‍ഡ് അടക്കം ഏര്‍പ്പെടുത്തുന്നുണ്ട്. ഇതു പൂർത്തിയാകുന്പോൾ രോഗികൾക്കുള്ള സൗകര്യം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
കാർഡിയോളജി വിഭാഗത്തിലെന്നല്ല, ആശുപത്രിയിലെ മിക്ക വിഭാഗങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. ബെഡിന്റെ അഭാവം മൂലം കട്ടിലിന്റെ അടിയില്വരെയാണ് രോഗികള്‍ കിടക്കുന്നത്.