യുഡിഎഫ് ശക്തമായി തിരിച്ചുവരും: മോന്‍സ് ജോസഫ് എംഎല്‍എ
1583284
Tuesday, August 12, 2025 6:48 AM IST
കടുത്തുരുത്തി: നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.ജെ. ആഗസ്തി, തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറാവേലി, ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, ജോസ് വഞ്ചിപ്പുര, സാബു ഒഴുങ്ങാലി, പി.ടി. ജോസ്, ഡോ. ടി.ടി. തോമസ്, ജോസ് ജയിംസ് നിലപ്പന, വാസുദേവന്‍ നമ്പൂതിരി, സെബാസ്റ്റ്യന്‍ കോച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.