ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ഇന്ന്
1583295
Tuesday, August 12, 2025 6:49 AM IST
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മാങ്ങാനം മന്ദിരം ആശുപത്രിയില്‍ ആരംഭിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിക്കും.
ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത, മന്ദിരം ചെയര്മാന് ജോര്‍ജ് വര്‍ഗീസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി. നൈനാന് കുര്യന് എന്നിവര്‍ പ്രസംഗിക്കും.