ഭൂരിപക്ഷം നഷ്ടപ്പെട്ട നഗരസഭയില്‍ ഭരണസ്തംഭനം: യുഡിഎഫ്
1583292
Tuesday, August 12, 2025 6:49 AM IST
ചങ്ങനാശേരി: അഴിമതിയുടെ കൂത്തരങ്ങായ നഗരസഭയില്‍ ഭരണസ്തംഭനമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ആരോപിച്ചു. തെരുവുവിളക്കുകള്‍ കത്തിക്കാത്തതിനാല്‍ നഗരം ഇരുട്ടിലാണെന്ന് യോഗം കുറ്റപ്പെടുത്തി.
സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. അനധികൃത നിര്‍മാണങ്ങള്‍ സാധൂകരിക്കുന്നതില്‍ ഗുരുതര അഴിമതിയാണ് എന്‍ജിനിയറിംഗ് വിഭാഗവും ഭരണസമിതിയും ചേര്‍ന്നു നടത്തുന്നതെന്നും യുഡിഎഫ് ആരോപിച്ചു.
വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോമി ജോസഫ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി പി.എച്ച്. നാസര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, പി.എന്‍. നൗഷാദ്, സന്തോഷ് ആന്റണി, തോമസ് അക്കര, ശ്യാം സാംസണ്, എല്‍സമ്മ ജോബ്, ബെന്നി ജോസഫ്, കെ.എം നെജിയ, സ്മിത സുരേഷ്, സുമ ഷൈന്‍, ബീനാ ജിജന്, ലിസി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.