ക്വിറ്റ് ഡ്രഗ്സ് വാക്കത്തണ്‍ നടത്തി
1583282
Tuesday, August 12, 2025 6:48 AM IST
പെരുവ: മറ്റപ്പള്ളിക്കുന്ന് റെസിഡന്റ്സ് അസോസിയേഷന്റെ (എംആര്‍എ) നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാദിന അനുസ്മരണത്തിന്റെ ഭാഗമായി ക്വിറ്റ് ഡ്രഗ്സ് വാക്കത്തണ്‍ നടത്തി. ദേശീയ അത്ലറ്റിക് താരം വിനീത് പടന്നമാക്കല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം അധ്യക്ഷത വഹിച്ചു.
ദീപു ചേരുംകുഴി വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. നീതു ജിനേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഫിലിപ്പ് ആക്കാംപറമ്പില്‍, ഡിക്സണ്‍ തോമസ്, ജിനേഷ് ചേരുംകുഴി, ഏബ്രഹാം തോട്ടുപുറം, റോസിലി തങ്കന്, പി. ലിജോ, അമല്‍ കൊട്ടാരം, രശ്മി ദീപു, സിബി ഡിക്സണ്‍ എന്നിവര്‍ പങ്കെടുത്തു.