തുമ്പൂര്‍മൂഴി മാതൃകയില്‍ 2 മാലിന്യസംസ്കരണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നു
1583296
Tuesday, August 12, 2025 6:49 AM IST
പെരുവ: മാസങ്ങളായി വ്യാപാരികളും മുളക്കുളം പഞ്ചായത്തും നേരിട്ടിരുന്ന പെരുവയിലെ ജൈവമാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു. പെരുവ മാര്‍ക്കറ്റിലെയും ടാക്സി സ്റ്റാന്‍ഡിലെയും എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവര്ത്തനസജ്ജമാകുന്നതോടെയാണ് മാലിന്യ പ്രതിസന്ധിക്കു പരിഹാരമാകുന്നത്.
ശുചിത്വമിഷനും മുളക്കുളം പഞ്ചായത്തും സംയുക്തമായാണ് 2024-25 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി തുമ്പൂര്‍മൂഴി മാതൃകയിലാണ് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്.
ടാക്സി സ്റ്റാന്‍ഡിലെ പ്ലാന്റിന് 5.52 ലക്ഷവും മാര്ക്കറ്റിലേതിന് 3.52 ലക്ഷവുമാണ് നിര്‍മാണച്ചെലവ് വന്നിട്ടുള്ളത്. പച്ചക്കറി, മത്സ്യം, മാംസം തുടങ്ങി ദ്രവിക്കുന്ന രീതിയിലുള്ള ഏതുമാലിന്യവും ഇവിടെ സംസ്കരിക്കാനാകും.
വ്യാപാരികളും ശുചീകരണത്തൊഴിലാളികളും മാലിന്യം ഇവിടെ എത്തിച്ചു നല്കിയാല് പ്ലാന്റിലൂടെ അത് വളമാക്കി മാറ്റുന്ന പ്രക്രിയയാണ് നടപ്പാക്കുന്നത്.
പുതിയ മാലിന്യസംസ്കരണ പ്ലാന്റുകളുടെ ഉദ്ഘാടനം 16-ന് നടക്കുമെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ പറഞ്ഞു. സൗജന്യമായിട്ടാണ് വ്യാപാരികളില്‍നിന്ന് പ്ലാന്റില്‍ മാലിന്യം ശേഖരിക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.