അപകടത്തിൽപ്പെട്ടു ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
1583299
Tuesday, August 12, 2025 6:49 AM IST
ചങ്ങനാശേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കൂനന്താനം അൻസിൽ മൻസിൽ ബൈജു തമ്പാനാണ് (55) മരിച്ചത്. കഴിഞ്ഞമാസം 27നായിരുന്നു അപകടം. മടുക്കംമൂട്ടിലെ പെട്രോൾപമ്പിൽനിന്ന് ഓട്ടോയുമായി പുറത്തേക്കിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിനു വടക്കേക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ. അമ്മ: റംലത്ത്. ഭാര്യ: സുൽഫത്ത് (വല്ലന തേക്കേവശത്ത് കുടുംബാംഗം). മക്കൾ: അൻസിൽ, അൻസിയ. മരുമക്കൾ : ആശിത (കുമളി), മുഹമ്മദ് ഗനി (ദുബായ്).