ചങ്ങനാശേരി പോലീസ് സ്റ്റേഷന് നിര്‍മാണോദ്ഘാടനം ഇന്ന്
1583288
Tuesday, August 12, 2025 6:48 AM IST
ചങ്ങനാശേരി: പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30നു മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. ചങ്ങനാശേരി അരിക്കത്തില്‍ കണ്വന്ഷന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
കൊടിക്കുന്നില്‍ സുരേഷ് എംപി, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, എഡിജിപി ലോ ആന്‍ഡ് ഓര്‍ഡര്‍ എച്ച്. വെങ്കിടേഷ്, സൗത്ത് സോണ്‍ ഐജി പി.എസ്. ശ്യാം സുന്ദര്‍, എറണാകുളം റേഞ്ച് ഡിഐജി എസ്. സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, ജില്ലാ അഡീഷണല്‍ എസ്പി എ.കെ. വിശ്വനാഥന്, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്, നഗരസഭാംഗം ബെന്നി ജോസഫ്, പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനിയര്‍ എന്‍. ദീപു, ഡിവൈഎസ്പി കെ.പി. ടോംസണ്, സംഘടനാ പ്രതിനിധികളായ കെ.സി. സലിംകുമാര്‍, അനൂപ് അപ്പുക്കുട്ടന് എന്നിവര്‍ പ്രസംഗിക്കും.