എന്‍എസ്എസ് രാമായണമേള: തൃപ്പൂണിത്തുറയും പന്തളവും വിജയികള്‍
1583291
Tuesday, August 12, 2025 6:49 AM IST
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ നടത്തിയ രാമായണമേളയില്‍ 236 പോയിന്റ് നേടി തൃപ്പൂണിത്തുറ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാമതെത്തി. 104 പോയിന്റ് നേടിയ പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് രണ്ടാംസ്ഥാനത്ത്.
പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ എച്ച്. ഹര്‍ഷിതയാണ് 23 പോയിന്റോടെ വ്യക്തിഗത ചാമ്പ്യനായത്. വിജയികള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.