നെഹ്റു ട്രാോഫി : ഫേസ് പെയിന്റിംഗ് മത്സരത്തിന് രജിസ്ട്രേഷന് തുടങ്ങി
1583289
Tuesday, August 12, 2025 6:48 AM IST
കുമരകം: നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചരണാർഥം നടത്തുന്ന ഫേസ് പെയിന്റിംഗ് മത്സരത്തിന്റെ രജിസ്ട്രേഷന് ആരംഭിച്ചു.
പുന്നമടക്കായലിലാണ് 71-ാമത് നെഹ്റുട്രോഫി വള്ളംകളി മത്സരം. ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായാണ് ഫേസ് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നത്. 21ന് വൈകുന്നേരം നാലിന് ആലപ്പുഴ ബീച്ചിലാണ് മത്സരം. ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒറ്റ കാറ്റഗറിയിലാണ് മത്സരം. രണ്ട് അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. ആലപ്പുഴയും നെഹ്റുട്രോഫി വള്ളംകളിയും തീമായുള്ള ഫേസ് പെയിന്റിംഗ് ആണ് തയാറാക്കേണ്ടത്. ഒരു സ്ഥാപനത്തില്‍നിന്ന് എത്ര ടീമുകള്‍ക്കു വേണമെങ്കിലും പങ്കെടുക്കാം.
ഫേസ് പെയിന്റിംഗിന് ആവശ്യമായ പെയിന്റ്, ബ്രഷ്, മറ്റുപകരണങ്ങള്‍ എന്നിവ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. വിജയിക്ക് എരമല്ലൂര്‍ പുന്നയ്ക്കല്‍ ജ്വല്ലറി നല്കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251349.