എല്ലാ വിജയങ്ങളുടെയും പിന്നില്‍ ദൈവത്തിന്റെ കരസ്പര്‍ശം: സിബി മലയില്‍
1583293
Tuesday, August 12, 2025 6:49 AM IST
ചങ്ങനാശേരി: എല്ലാ വിജയങ്ങളുടെയും പിന്നില്‍ ദൈവത്തിന്റെ കരസ്പര്ശമുണ്ടെന്നും ദൈവാനുഗ്രഹം മാത്രമാണ് തന്റെ നേട്ടങ്ങളെല്ലാമെന്നും പ്രശസ്ത ചലച്ചിത്ര സംവിധായകന് സിബി മലയില്‍.
സര്‍ഗക്ഷേത്ര പ്രഫഷണല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള 45-ാമത് എന്റെ ജീവിതം പ്രഭാഷണ-സംവാദ പരമ്പരയില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്ന അദ്ദേഹം. ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍.
സുരക്ഷിതമല്ലാത്തതും വാസയോഗ്യമല്ലാത്തതുമായ വീടുകള്‍ നവീകരിച്ച് ദുര്‍ബല കുടുംബങ്ങളെ സഹായിക്കുന്ന റീബില്‍ഡ് പദ്ധതിയുടെ ലോഗോ സമ്മേളനത്തില്‍ പ്രകാശിപ്പിച്ചു. സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍സ് ഫോറവും ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷന് ട്രസ്റ്റും ചേര്‍ന്ന് സര്‍ഗക്ഷേത്ര 89.6 എഫ്എം റേഡിയോ, ക്രിസ്തു ജ്യോതി കോളജ്, എസ്ബി കോളജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സിബി മലയിലില്നിന്നു ലോഗോ ഡോ. ജോര്‍ജ് പടനിലം, മറിയം ജോര്‍ജ് പടനിലം എന്നിവര്‍ ഏറ്റുവാങ്ങി.
സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് കല്ലുകളം സിഎംഐ, സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, എല്‍ഐസി മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുശിന്കുമാര്, വര്‍ഗീസ് ആന്റണി, ജിജി കോട്ടപ്പുറം, ജോസഫ് നടുവിലേഴം, ഡോ. ആന്റണി തോമസ്, ആന്റണി ജേക്കബ്, ഡോ. അഗസ്റ്റിന്, ടി.കെ. തോമസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.