സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; യുവാവിനു പരിക്ക്
1583285
Tuesday, August 12, 2025 6:48 AM IST
തലയോലപ്പറമ്പ്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിന് പരിക്കേറ്റു. അപകടത്തിൽപ്പെട്ട കാറിനു പിന്നിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി.
അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികൻ ഇടവട്ടം തുണ്ടത്തിൽ അഖിലി(25)നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10.45ന് സിലോൺ കവലയ്ക്ക് സമീപമായിരുന്നു അപകടം. കടുത്തുരുത്തി ഭാഗത്തുനിന്നു വന്ന സ്കൂട്ടർ സിലോൺ കവല ഭാഗത്ത് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറുകൾക്ക് കേടുപാടു സംഭവിച്ചെങ്കിലും യാത്രക്കാർക്കു പരിക്കില്ല. അപകടത്തെത്തുടർന്ന് തലയോലപ്പറമ്പ്- കടുത്തുരുത്തി റോഡിൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.തലയോലപ്പറമ്പ് എസ്ഐ പി.എസ്. സുധീരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതതടസം നീക്കിയത്.