ഇന്നു റേഷൻകട തുറക്കും; നാളെ അവധി
Sunday, August 31, 2025 1:57 AM IST
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷൽ അരി വിതരണവും ഇന്നു പൂർത്തിയാകും. ഓഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ ഇന്നു തന്നെ വാങ്ങണം.