സമഗ്ര കേരവികസന പദ്ധതി: 16 വരെ അപേക്ഷിക്കാം
Thursday, July 10, 2025 5:17 AM IST
കൊച്ചി: നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന സുസ്ഥിര ഉത്പാദനക്ഷമത വർധനവിനുള്ള സമഗ്ര കേരവികസന പദ്ധതിയിലേക്ക് 16 വരെ അപേക്ഷിക്കാം. കേര കർഷക കൂട്ടായ്മകൾക്ക് നേരിട്ടോ കൃഷിഭവനുകൾ ഏജൻസികളായോ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ നാളികേര വികസന ബോർഡിന്റെ കൊച്ചിയിലെ കേരഭവൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ 16 ന് വൈകുന്നേരം അഞ്ചിനുമുന്പ് എത്തണം.
അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും https:// coconutboard.gov.in/docs/pices-ker.pdf സന്ദർശിക്കുക. ഫോൺ : 0484 2376265, 2377267.