ത​ദ്ദേശ​വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്നു; ക​ര​ട് പ​ട്ടി​ക 20ന്
Saturday, September 14, 2024 1:44 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ 32 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​തു​ക്കു​ന്നു. ജി​ല്ല​യി​ലെ മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് മാ​ടാ​യി, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ചെ​ങ്ങോം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക സെ​പ്റ്റം​ബ​ർ 20നും ​അ​ന്തി​മ​പ​ട്ടി​ക ഒ​ക്‌ടോബ​ർ 19നും ​പ്ര​സി​ദ്ധീ​ക​രി​ക്കുമെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ മ​ര​ണ​മോ രാ​ജി​യോ അ​യോ​ഗ്യ​ത​യോ മൂ​ല​മു​ണ്ടാ​യ ആ​ക​സ്മി​ക ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​ണ് പ​ട്ടി​ക പു​തു​ക്കു​ന്ന​ത്. ക​ര​ട് പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ഒ​ക്‌ടോബ​ർ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. 2024 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന് മു​ന്പോ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്കാ​ണ് പേ​ര് ചേ​ർ​ക്കാ​ൻ അ​ർ​ഹ​ത. അ​തി​നാ​യി sec. kerala. gov.in വെ​ബ്‌​സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​ക​ണം.


പ​ട്ടി​ക​യി​ലെ ഉ​ൾ​ക്കു​റി​പ്പു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നും സ്ഥാ​ന​മാ​റ്റം വ​രു​ത്തു​ന്ന​തി​നു​മു​ള്ള അ​പേ​ക്ഷ​ക​ളും ഓ​ൺ​ലൈ​നാ​യി ന​ൽ​കാം. പേ​ര് ഒ​ഴി​വാ​ക്കാ​ൻ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ക്ഷേ​പ​ങ്ങ​ളു​ടെ പ്രി​ന്‍റ്ഔ​ട്ട് നേ​രി​ട്ടോ ത​പാ​ലി​ലൂ​ടെ​യോ ഇ​ല​ക്‌ട​റ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് ന​ല്ക​ണം. ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡു​ക​ളി​ൽ അ​താ​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രാ​ണ് ഇ​ല​ക്‌ടറ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ.

ക​ര​ട് പ​ട്ടി​ക അ​താ​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ക​മ്മീ​ഷ​ന്‍റെ sec.kerala.gov.in വെ​ബ്‌​സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. 12 ജി​ല്ല​ക​ളി​ലാ​യി ഒ​രു ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്, നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡു​ക​ൾ, 24 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ എ​ന്നി​വ​യി​ലാ​ണ് ആ​ക​സ്മി​ക ഒ​ഴി​വു​ക​ളു​ള്ള​ത്.