ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1583113
Monday, August 11, 2025 10:17 PM IST
കണ്ണൂർ: മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂപ്പിക്കടവ് കണ്ടന്റവിട ഉമ്മറിന്റെ മകൻ അബ്ദൂൾ അസീസാണ് (40) മരിച്ചത്. അബ്ദു റഹിമാൻ (36) എടക്കാട് സ്വദേശി ഗോകുൽ (25) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രിയായിരുന്നു അപകടം. വാരം ഭാഗത്തേക്ക് പോകുകയായിരുന്ന അബ്ദുൾ അസീസും അബ്ദുറഹിമാനും സഞ്ചരിച്ച ബൈക്ക് എതിരേ വന്ന ഗോകുലിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ മൂവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുൾ അസീസ് മരിച്ചു. സഫ്രീനയാണ് അബ്ദുൾ അസീസിന്റെ ഭാര്യ. മക്കൾ: നൂറ, നൂഹ്, ഹസ്ന.