മുദ്രാകിരണം സിവിൽ സർവീസ് വിദ്യാർഥികളുമായി സംവദിച്ച് ഡോ. ദിവ്യ എസ്. അയ്യർ
1584005
Friday, August 15, 2025 2:02 AM IST
കണ്ണൂർ: തന്റെ ഐഎഎസ് യാത്രയുടെ വിവിധ ഘട്ടങ്ങൾ കുട്ടികളുമായി പങ്കുവച്ച് പത്തനംതിട്ട മുൻ കളക്ടറും കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രോജക്ട് ഡയറക്ടറുമായ ഡോ. ദിവ്യ എസ് അയ്യർ.
മുദ്രാകിരണം സിവിൽ സർവീസ് പരീശീലന പരിപാടിയുടെ ഭാഗമായി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സിവിൽ സർവീസ് പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുമായാണ് അവർ സംവദിച്ചത്.
ഐഎഎസ് പരിശീലനം ഭാരതത്തിന്റെ ഹൃദയത്തിലേക്കുള്ള യാത്രയാണെന്ന് അവർ പറഞ്ഞു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ നേരിടാൻ വിദ്യാർഥികൾ തയാറാകണം.
സ്കൂൾ കാലയളവിൽ അധ്യാപകരും എംബിബിഎസിന് പഠനകാലത്ത് രോഗികളുമായിരുന്നു കരുത്ത്. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.കെ രാഗേഷ് അധ്യക്ഷത വഹിച്ചു.