കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രണ്ടാമത്തെ അഡ്വാന്‍സ്ഡ് എംആര്‍ഐ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
1584006
Friday, August 15, 2025 2:02 AM IST
കണ്ണൂര്‍: രോഗനിര്‍ണയ സംവിധാനങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രണ്ടാമത്തെ അഡ്വാന്‍സ്ഡ് എംആര്‍ഐ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സ്കാനിംഗ് പൂർത്തിയാക്കാനും ഹൃദയം, കരൾ, സന്ധികൾ, ന്യൂറോ, സ്തനങ്ങൾ എന്നിവയുടേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കാനും സാധിക്കുമെന്നതും കുറഞ്ഞ അളവിലുള്ള കോൺട്രാസ്റ്റിന്റെ ഉപയോഗം മാത്രമേ ആവശ്യമായി വരുന്നുള്ളൂവെന്നതും സവിശേഷതകളാണ്.
അപകടങ്ങളില്‍ ഉള്‍പ്പെടെ അടിയന്തര രോഗനിര്‍ണയം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ സമയനഷ്ടമില്ലാതെ ചികിത്സയ്ക്ക് യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ സാധ്യമാകുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. കൂടുതല്‍ മികവുറ്റതും ലോകോത്തര നിലവാരമുള്ളതും രോഗീസൗഹൃദമായ അന്തരീക്ഷം നിലനിര്‍ത്തുന്നതുമാണ് പുതിയ യൂണിറ്റെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു. റേഡിയോളജി വിഭാഗം മേധാവി ഡോ.വരദരാജ് , ഡോ. ദീപ, ഡോ. തുഷാര, ആസ്റ്റർ മിംസ് ഡെപ്യൂട്ടി സിഎംഎസ് ഡോ. അമിത് ശ്രീധരൻ, ഡോ.മുരളിഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.