വ്യാപാരി കൗൺസിലും നേതൃസംഗമവും
1583716
Thursday, August 14, 2025 12:59 AM IST
ചെറുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ചെറുപുഴ മേഖലാ കൗൺസിലും നേതൃസംഗമവും അരവഞ്ചാൽ വ്യാപാര ഭവനിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റോയി ജോസ് അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി ജോൺസൻ സി. പടിഞ്ഞാത്ത് വാർഷിക റിപ്പോർട്ടും മേഖലാ ട്രഷറർ സുജിത് നമ്പ്യാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത്, ജിലാ സെക്രട്ടറിമാരായ ജെ. സെബാസ്റ്റ്യൻ, എൻ.വി. കുഞ്ഞിരാമൻ, മേഖല വൈസ് പ്രസിഡന്റുമാരായ വിൽസൻ ഇടക്കര, റോയി ജോസഫ്, എ. രാജേഷ്, യൂത്ത് വിംഗ് മേഖലാ പ്രസിഡന്റ് വിനോഷ് മാത്യു, വനിതാ വിംഗ് മേഖലാ പ്രസിഡന്റ് വൽസാ ജോൺ എന്നിവർ പ്രസംഗിച്ചു. വനിതാ വിംഗ് അംഗങ്ങൾ അവതരിപ്പിച്ച സൂംബാ ഡാൻസും നടന്നു.